1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. 'transfer to headmistress: Problem will solve easily'

പ്രധാനാധ്യാപികയെ സ്ഥലം മാറ്റിയ സംഭവം; രമ്യമായി പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് വി എം സുധീരന്‍

വി എം സുധീരന്‍
കോട്ടണ്‍ഹില്‍ സ്കൂളിലെ പ്രധാനാധ്യാപികയെ സ്ഥലംമാറ്റിയതു സംബന്ധിച്ച പ്രശ്നം രമ്യമായി പരിഹരിക്കുമെന്നാണ്  പ്രതീക്ഷയെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ചങ്ങനാശേരിയില്‍ ലഹരി വിരുദ്ധദിനാചരണത്തിന്റെ  ഭാഗമായി അസംപ്ഷന്‍ കോളേജിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. 
 
സംസ്ഥാനസര്‍ക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലൊന്നും സുധീരന്‍ പ്രതികരിച്ചില്ല.
 
ബാറുകള്‍  അടച്ചിട്ട നടപടിയില്‍  സര്‍ക്കാര്‍ തീരുമാനം അനിശ്ചിതമായി നീളുന്നുവല്ലോ  എന്ന ചോദ്യത്തിന് അര്‍ത്ഥഗര്‍ഭമായ ചിരി മാത്രമായിരുന്നു മറുപടി.