അനുബന്ധ വാര്‍ത്തകള്‍
- മഴ അതിശക്തം; എട്ടുജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
- 'എന്നെ തല്ലാന്‍ അമരീഷ് പൂരി വരട്ടെ': രമേശ് നാരായണിനെ വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
- പേരൂര്‍ക്കടയില്‍ മരം കാറിന്റെ മുകളിലേക്ക് കടപുഴകി വീണ് ദമ്പതികള്‍ക്ക് പരിക്ക്; കാര്‍ പൂര്‍ണമായും തകര്‍ന്നു
- സംസ്ഥാനത്ത് ഇന്ന് അഞ്ചുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- കമിതാക്കളുടെ സ്വകാര്യ ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയെന്നു പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതി
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍, നേത്രാവതി റദ്ദാക്കി, ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു
രത്നഗിരിയില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതിനേത്തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്
കനത്ത മഴയെത്തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിലുണ്ടായതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ഇന്ന് രാവിലെ പുറപ്പെടേണ്ട തിരുവനന്തപുരം - എല്‍ടിടി നേത്രാവതി നാളെ രാവിലെ എട്ട് മണിക്കാണ് പുറപ്പെടുന്നത്. നാളെ രാവിലെ പുറപ്പെടേണ്ട നേത്രാവതി റദ്ദാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച കൊച്ചുവേളിയില്‍ നിന്നു യാത്ര തുടങ്ങേണ്ട ലോകമാന്യ തിലക് ഗരീബ് രഥ് എക്സ്പ്രസും റദ്ദാക്കി. 14ാം തീയതി പുറപ്പെട്ട അമൃത്സര്‍ - കൊച്ചുവേളി എക്സ്പ്രസ് വഴിതിരിച്ചുവിട്ടു.
രത്നഗിരിയില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതിനേത്തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്. ട്രാക്കിലേക്ക് മരങ്ങളും വീണ് കിടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. ഖേഡിന് സമീപം ദിവാങ്കാവതിയില്‍ കൊങ്കണ്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍ വീണതായും റിപ്പോര്‍ട്ടുണ്ട്.
16345 ലോകമാന്യ തിലക് തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് കല്യാണ്‍- ലോണാവാല- ജോലാര്‍പേട്ട- പാലക്കാട്- ഷൊര്‍ണൂര്‍ വഴി സര്‍വീസ് നടത്തും. ഹസ്രത്ത് നിസാമുദ്ദീന്‍ എറണാകുളം എക്സ്പ്രസ്, എല്‍ടിടി തിരുവനന്തപുരം എക്സ്പ്രസ്, ഗാന്ധിധാം നാഗര്‍കോവില്‍ എക്സ്പ്രസ് എന്നിവയും വഴി തിരിച്ചുവിട്ടിരുന്നു.