1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thiruvananthapuram local News

പേരൂര്‍ക്കടയില്‍ മരം കാറിന്റെ മുകളിലേക്ക് കടപുഴകി വീണ് ദമ്പതികള്‍ക്ക് പരിക്ക്; കാര്‍ പൂര്‍ണമായും തകര്‍ന്നു

Thiruvananthapuram
പേരൂര്‍ക്കട വഴയിലയില്‍ മരം കാറിന്റെ മുകളിലേക്ക് കടപുഴകി വീണ് ദമ്പതികള്‍ക്ക്  പരിക്കേറ്റു. മരം വീണതിനെ തുടര്‍ന്ന് കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ പൊളിച്ചാണ് ഭാര്യയെയും ഭര്‍ത്താവിനെയും പുറത്ത് എടുത്തത്. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെത്തി മരം മുറിച്ചു മാറ്റാനുള്ള ശ്രമം തുടരുന്നു. റോഡില്‍ ഇപ്പോള്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് അഞ്ചുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്