1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Police officer threatend using private video

കമിതാക്കളുടെ സ്വകാര്യ ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയെന്നു പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതി

Threat
കണ്ണൂര്‍ :  പൊലീസ് ഉദ്യോഗസ്ഥൻ കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതായി പരാതി. കണ്ണൂര്‍ കോട്ടയില്‍ സുരക്ഷ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ മുഴുപ്പിലങ്ങാട് സ്വദേശിയായ പ്രവീഷിനെതിരെയാണ് പരാതി.
 
തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തു വിടാതിരിക്കാൻ ഇയാൾ പണം ആവശ്യപ്പെട്ടതായി കാണിച്ചാണ് കണ്ണൂർ, കൊല്ലം സ്വദേശികൾ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ഇടതനുകൂല പൊലീസ് അസോസിയേഷന്‍ ജില്ലാ ജോയിൻ്റ് സെക്രട്ടറിയാണ് പ്രവീഷ്.  
 
പരാതിയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു.  സമാന പരാതി മുമ്പും ഇയാൾക്കെതിരെ പൊലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന.
അടുത്ത ലേഖനം
4 അംഗങ്ങളുടെ കാലാവധി കഴിയുന്നു, രാജ്യസഭയിൽ ഇനി എൻഡിഎ വിയർക്കും, ഭൂരിപക്ഷത്തിന് 12 അംഗങ്ങളുടെ കുറവ്