സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 29 ഏപ്രില്‍ 2022 (08:36 IST)
കൊല്ലത്തെത്തിയ മലബാര്‍ എക്‌സ്പ്രസില്‍ യാത്രികന്‍ തൂങ്ങിമരിച്ച നിലയില്‍. ഇന്നലെരാവിലെ എഴുമണിയോടെ ട്രെയിനിന്റെ ശുചിമുറിയിലാണ് യാത്രികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. 50 പ്രായം തോന്നിക്കുന്നയാളാണ് മരിച്ചത്. കാലുകള്‍ നിലത്ത് തട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.