അനുബന്ധ വാര്‍ത്തകള്‍
- കൊല്ലത്തെത്തിയ മലബാര്‍ എക്സ്പ്രസില്‍ യാത്രികന് തൂങ്ങിമരിച്ച നിലയില്‍; അന്വേഷണം തുടങ്ങി
- വിവാഹ നിശ്ചയം കഴിഞ്ഞ യുവതി തൂങ്ങിമരിച്ച നിലയിൽ
- ഇന്ത്യന്‍ റെയില്‍വെ ബാസ്കറ്റ്ബോള്‍ താരത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
- യുവാവിന്റെ മൃതദേഹം പാറക്കുളത്തിൽ കണ്ടെത്തിയതിൽ ദുരൂഹത
- ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റാൽ റെയിൽവെ യാത്രക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി
അംഗപരിമിതൻ ട്രെയിനിൽ തൂങ്ങിമരിച്ചു
കൊല്ലം: അജ്ഞാതനായ അംഗപരിമിതൻ ട്രെയിനിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന മലബാർ എക്സ്പ്രസിൽ കഴിഞ്ഞ ദിവസം രാവിലെ ആറോടെ കൊല്ലം റയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അംഗപരിമിതർക്കു വേണ്ടിയുള്ള ബോഗിയിലെ ടോയ്‌ലറ്റിൽ മൃതദേഹം കണ്ടെത്തിയത്.
അഞ്ചടി ഉയരമുള്ള 55 വയസു തോന്നിക്കുന്ന ഇയാളുടെ മൃതദേഹം ടോയ്‌ലറ്റിന് മുകളിലെ പൈപ്പിൽ കൈലിയിൽ തൂങ്ങിയ നിലയിലാണ് കണ്ടത്. ട്രെയിൻ കായംകുളം സ്റ്റേഷനിൽ എത്തിയപ്പോൾ ഇയാൾ വണ്ടിയിൽ കയറിയതാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇയാളെ തിരിച്ചറിയാനുള്ള ശ്രമം ആരംഭിച്ചതായി റയിൽവേ പോലീസ് അറിയിച്ചു.