ഇന്ന് മുതല്‍ കൊല്ലം - ചെങ്കോട്ട പാതയില്‍ നാല് എക്‌സ്പ്രസ് ട്രെയിനുകള്‍

എ കെ ജെ അയ്യര്‍| Last Modified ഞായര്‍, 20 ജൂണ്‍ 2021 (12:34 IST)
കൊല്ലം: ഇന്ന് മുതല്‍ കൊല്ലം - ചെങ്കോട്ട പാതയില്‍ നാല് എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് തുടങ്ങും. ചെന്നൈ എഗ്മോറില്‍ നിന്ന് കൊല്ലത്തേക്കുള്ള മെയില്‍, മധുര എക്‌സ്പ്രസ്, പാലരുവി എക്‌സ്പ്രസ്, പുനലൂര്‍ എക്‌സ്പ്രസ് എന്നിവയാണ് ഇന്ന് മുതല്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍.

യാത്രക്കാര്‍ കുറവാണെന്ന കാരണത്താല്‍ നാല് ദിവസം മുമ്പ് ചെന്നൈ എഗ്മോര്‍ - കൊല്ലം മെയില്‍ റദ്ദാക്കിയിരുന്നു. യാത്രകകരുടെ ആവശ്യവും ട്രെയിനിലെ തിരക്കും പരിഗണിച്ചാണ് ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിക്കാന്‍ റയില്‍വേ തീരുമാനിച്ചത്. മധുരയില്‍ നിന്ന് പുനലൂരിലേക്കുള്ള എക്‌സ്പ്രസ് രണ്ടാം ഘട്ട ലോക്ക് ഡൗണ്‍
തുടങ്ങിയപ്പോള്‍ റദ്ദാക്കിയിരുന്നു.

എന്നാല്‍ പുനലൂര്‍ - ഗുരുവായൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ സീസണ്‍ ടിക്കറ്റു ഉപയോഗിച്ച് യാത്ര ചെയ്യാന്‍ അനുമതിയുണ്ടായിരിക്കും. മറ്റു മൂന്നു ട്രെയിനുകളിലും റിസര്‍വേഷനോട് കൂടി മാത്രമേ യാത്ര ചെയ്യാന്‍ അനുമതിയുള്ളു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :