ഹോട്ടലില്‍ നിന്ന് ആഹാരം വാങ്ങി മടങ്ങിയ യുവാവിന്റെ കൈ പൊലീസ് ചൂരല്‍ കൊണ്ട് അടിച്ചുപൊട്ടിച്ചെന്ന് പരാതി

ശ്രീനു എസ്| Last Modified ബുധന്‍, 16 ജൂണ്‍ 2021 (10:53 IST)
ഹോട്ടലില്‍ നിന്ന് ആഹാരം വാങ്ങി മടങ്ങിയ യുവാവിന്റെ കൈ എസ്‌ഐ ചൂരല്‍ കൊണ്ട് അടിച്ചുപൊട്ടിച്ചെന്ന് പരാതി. കൊല്ലം കടയ്ക്കലിലാണ് സംഭവം. പരിക്കേറ്റ പള്ളിമുക്ക് സ്വദേശി അസീം താലൂക്ക് ആശൂപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. അതേസമയം ഈ പ്രദേശത്തെ വ്യാപാരികള്‍ പൊലീസ് വലിയ ശല്യമാണെന്ന് പരാതികള്‍ പറയുകയാണ്.

കടയ്ക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഗിരിലാലാണ് തന്നെ അടിച്ചതെന്ന് യുവാവ് പറയുന്നു. എന്നാല്‍ ആരോപണം ഗിരിലാല്‍ നിഷേധിച്ചു. വിരട്ടി ഓടിക്കുകയാണ് ചെയ്തതെന്നാണ് വാദം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :