പിടിയിലായ അശ്വതി അച്ചുവിന്റെ കഥകള്‍ ഞെട്ടിപ്പിക്കുന്നത്!

ശ്രീനു എസ്| Last Modified വെള്ളി, 18 ജൂണ്‍ 2021 (19:24 IST)
പിടിയിലായ അശ്വതി അച്ചുവിന്റെ കഥകള്‍ ഞെട്ടിപ്പിക്കുന്നത്. മനശാസ്ത്രപരമായാണ് ഇവര്‍ ആള്‍ക്കാരെ വലയില്‍ വീഴ്ത്തുന്നത്. കഴിഞ്ഞ ദിവസമാണ് അശ്വതി ശ്രീകുമാറെന്ന 32കാരി പൊലീസിന്റെ പിടിയിലായത്. ചിലരോട് പ്രണയവും ചിലര്‍ക്കുമുമ്പില്‍ കഥനകഥകള്‍ വിളമ്പിയുമാണ് തട്ടിപ്പ്. അശ്വതി അച്ചുവെന്ന പേരിലാണ് കൂടുതല്‍ തട്ടിപ്പുകളും നടത്തിയിട്ടുള്ളത്. എന്നാല്‍ ബന്ധുവെന്ന പേരില്‍ പണം വാങ്ങാന്‍ ഇവര്‍ നേരിട്ടാണ് എത്തുന്നത്.

വിദേശത്തുള്ളവരില്‍ നിന്നുവരെ ഇവര്‍ ലക്ഷങ്ങളാണ് തട്ടിയെടുത്തത്. സുന്ദരിയായ യുവതിയുടെ ഫോട്ട കണ്ട് കുടുങ്ങിയ യുവാവിന് നാലുലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. കൊച്ചി സ്വദേശിനികളായ രണ്ടു യുവതികളുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. പരാതിക്കാരുടെ ഫോട്ടോ വച്ചായിരുന്നു ഇരകളെ വലയിലാക്കിയിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :