ശ്രീനു എസ്|
Last Modified വ്യാഴം, 17 ജൂണ്‍ 2021 (09:09 IST)
ഫേസ്ബുക്കിലൂടെ അശ്വതി അച്ചു എന്ന വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടുന്ന സംഭവത്തില്‍ 32കാരി അറസ്റ്റിലായി. കൊല്ലം ശൂരനാട് തെക്ക് പതാരം സ്വദേശിനിയായ അശ്വതി ശ്രീകുമാറാണ് അറസ്റ്റിലായത്. കൊച്ചി സ്വദേശിനികളായ രണ്ടു യുവതികളുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. പരാതിക്കാരുടെ ഫോട്ടോ വച്ചായിരുന്നു ഇരകളെ വലയിലാക്കിയിരുന്നത്.
എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞ് യുവക്കളില്‍ നിന്ന് പണം ആവശ്യപ്പെടുകയും ബന്ധുവേഷം കെട്ടി ഇവര്‍ നേരിട്ട് പണം വാങ്ങുകയും പിന്നീട് ഇരകളെ ബ്ലോക്ക് ചെയ്യുകയുമാണ് രീതി.