അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് പത്തുജില്ലകളിലും യെല്ലോ അലര്‍ട്ട്; വരുംദിവസങ്ങളിലും ശക്തമായ മഴ
- തൃശൂര്‍ ചേര്‍പ്പ് കോള്‍പ്പാടത്ത് അസ്ഥികൂടം
- October Month Bank Holidays: ഒക്ടോബര്‍ മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍
- Breaking News: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ്; മൊഴി നല്കിയ സ്ത്രീ പരാതിയുമായി രംഗത്ത്
- ഇന്ന് വൈകിട്ട് ഏഴിനു ബെവ്കോ ഔട്ട്ലെറ്റുകള് അടയ്ക്കും; നാളെയും മറ്റന്നാളും അവധി
തൃശൂരിലെ ഈ പ്രദേശങ്ങളില്‍ നാളെ സൈറണ്‍ മുഴങ്ങും; ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട
ട്രയല്‍ റണ്‍ നടക്കുമ്പോള്‍ സൈറണ്‍ ശബ്ദം കേട്ട് ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു
Siren
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി 'കവചം' (കേരള വാണിംഗ് ക്രൈസിസ് ആന്‍ഡ് ഹസാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം) എന്ന പേരില്‍ ദുരന്തനിവാരണ മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച സൈറണുകളുടെ ട്രയല്‍ റണ്‍ നാളെ (ഒക്ടോബര്‍ 1) നടത്തുന്നു.
തൃശൂര്‍ ജില്ലയിലെ അഴീക്കോട്, കടപ്പുറം എന്നീ വില്ലേജ് ഓഫീസുകളിലും നാട്ടിക ഗവ.ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മണലൂര്‍ ഗവ. ഐ.ടി.ഐ, ചാലക്കുടി ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൈപ്പമംഗലം ഗവ. ഫിഷറീസ് വി.എച്ച്.എസ്.എസ് തുടങ്ങിയ സ്ഥാപനങ്ങളിലും നാളെ (ഒക്ടോബര്‍ 1) ഉച്ചതിരിഞ്ഞ് 2 നും 3.15 നും ഇടയില്‍ ട്രയല്‍ റണ്ണിന്റെ ഭാഗമായി സൈറണ്‍ മുഴങ്ങും.
ട്രയല്‍ റണ്‍ നടക്കുമ്പോള്‍ സൈറണ്‍ ശബ്ദം കേട്ട് ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.