1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Skeleton discovered from Thrissur

തൃശൂര്‍ ചേര്‍പ്പ് കോള്‍പ്പാടത്ത് അസ്ഥികൂടം

അസ്ഥികൂടത്തിനു മൂന്ന് വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം

Skeleton
Skeleton

തൃശൂര്‍ ചേര്‍പ്പ് കോള്‍പ്പാടത്തു നിന്ന് അസ്ഥികൂടം കണ്ടെത്തി. പാടത്ത് പണിക്കെത്തിയ തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്. പലയിടത്തായി ചിതറിയ നിലയില്‍ ആയിരുന്നു. ഉടന്‍ പൊലീസിനെ വിവരമറിയിച്ചു. 
 
അസ്ഥികൂടത്തിനു മൂന്ന് വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തെത്തിയ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രിയില്‍ ആരെങ്കിലും കൊണ്ടുവന്ന് കോള്‍പ്പാടത്ത് ഇട്ടതാകാനാണ് സാധ്യതയെന്ന് സംശയിക്കുന്നു. 
അടുത്ത ലേഖനം
October Month Bank Holidays: ഒക്ടോബര്‍ മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍