തിരുവനന്തപുരം ജില്ലയിലെ 2073 ബൂത്തുകളില്‍ വെബ് കാസ്റ്റിങ്

ശ്രീനു എസ്| Last Updated: ചൊവ്വ, 6 ഏപ്രില്‍ 2021 (10:39 IST)
തിരുവനന്തപുരം ജില്ലയില്‍ 2,073 പോളിങ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. എല്ലാ ബൂത്തുകളില്‍നിന്നുമുള്ള തത്സമയ ദൃശ്യങ്ങള്‍ കളക്ടറേറ്റില്‍ ഇതിനായി ഒരുക്കിയിരിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ മുഴുവന്‍ സമയവും നിരീക്ഷിക്കുന്നുണ്ട്. ജില്ലയില്‍ നീതിപൂര്‍വവും സമാധാനപരവുമായി വോട്ടെടുപ്പ് നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായാണ് വെബ്കാസ്റ്റിങ് അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും കളക്ടര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :