നേമത്തും കഴക്കൂട്ടത്തും കനത്ത പോളിങ്: 17 ശതമാനം കടന്നു

ശ്രീനു എസ്| Last Updated: ചൊവ്വ, 6 ഏപ്രില്‍ 2021 (09:46 IST)
കനത്ത മത്സരം നടക്കുന്ന നേമത്തും കഴക്കൂട്ടത്തും കനത്ത പോളിങ്. ഇതിനോടകം പോളിങ് 17 ശതമാനം കടന്നിട്ടുണ്ട്. തിരുവനന്തപുരത്ത് പൊതുവേ വോട്ടിങ് ശതമാനം കുറയാറുള്ളതാണ്. എന്നാല്‍ ഇത്തവണ ചരിത്രം തിരുത്തപ്പെടുകയാണ്. പൊതുവേ തലസ്ഥാനം പിടിക്കുന്നവര്‍ സംസ്ഥാനം പിടിക്കുന്ന കാഴ്ചയാണ് കേരളത്തിലുള്ളത്.

തിരുവനന്തപുരം ജില്ലയിലെ ഏഴുമണ്ഡലങ്ങളിലായി 28ലക്ഷത്തിലധികം വോട്ടര്‍മാരാണ് ഉള്ളത്. 4164 ബൂത്തുകളിലായാണ് ഇവര്‍ വോട്ടുരേഖപ്പെടുത്തുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :