യന്ത്രത്തകരാര്‍: ചിലയിടങ്ങളില്‍ പോളിങ് തടസപ്പെട്ടു

ശ്രീനു എസ്| Last Modified ചൊവ്വ, 6 ഏപ്രില്‍ 2021 (08:19 IST)
നിയമസഭാ തിരഞ്ഞെടുപ്പില്‍ യന്ത്രത്തകരാര്‍ മൂലം ചിലയിടങ്ങളില്‍ വോട്ടിങ് തടസപ്പെട്ടു. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ വെസ്റ്റ്ഹീല്‍ സെന്റെ മൈക്കിള്‍സ് സ്‌കൂളിലാണ് യന്ത്രത്തകരാര്‍ ഉണ്ടായത്. കൂടാതെ ഷൊര്‍ണൂര്‍ കൈലിയാട് സ്‌കൂളിലെ ബൂത്തിലും സമാനമായ സംഭവം ഉണ്ടായി.

അതേസമയം ധര്‍മ്മടം മണ്ഡലത്തിലെ പിണറായി സ്‌കൂളിലും യന്ത്രത്തകരാര്‍ ഉണ്ടായി. പിന്നീട് ഇത് ശരിയാക്കി. ഇവിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ടു ചെയ്യാനെത്തിയത്. ഇരിട്ടി കുന്നോത്ത് യുപി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 10എയിലും യന്ത്രത്തകരാര്‍ ഉണ്ടായി. ചാത്തന്നൂര്‍ മണ്ഡലത്തിലെ ഉളിയനാട് സ്‌കൂളിലെ ബൂത്തിലും യന്ത്രത്തകരാര്‍ ഉണ്ടായി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :