നിരീശ്വരവാദിയായ പിണറായി വിജയന്‍ ഇപ്പോള്‍ അയ്യപ്പന്റെ കാലുപിടിക്കുന്നു: ചെന്നിത്തല

ശ്രീനു എസ്| Last Modified ചൊവ്വ, 6 ഏപ്രില്‍ 2021 (09:00 IST)
നിരീശ്വരവാദിയായ പിണറായി വിജയന്‍ ഇപ്പോള്‍ അയ്യപ്പന്റെ കാലുപിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനുനേരെ അയ്യപ്പകോപവും ജനങ്ങളുടെ കോപവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ബൂത്തില്‍ വോട്ടുചെയ്ത ശേഷം രാവിലത്തെ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പില്‍ ശബരിമല അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകുമെന്നും അഴിമതിയും ജനവിരുദ്ധനയങ്ങളും ചര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :