ശ്രീനു എസ്|
Last Modified ചൊവ്വ, 6 ഏപ്രില്‍ 2021 (07:38 IST)
കേരള രാഷ്ട്രീയ വിധിയെഴുത്ത് ഇന്ന് നടക്കും. കൂടാതെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് സ്‌റ്റേഷന്‍ കണക്കും ഇത്തവണത്തേതാണ്. 140 നിയമസഭാ മണ്ഡലങ്ങളിലായി 40771 പോളിങ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. ഒരു ബൂത്തില്‍ പരമാവധി 1000 പേര്‍ക്ക് മാത്രമേ വോട്ട് ചെയ്യാന്‍ സൗകര്യം ഉള്ളു. രാവിലെ ആറുമണിക് സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെ സാനിധ്യത്തില്‍ മോക് പോളിങ് നടത്തിയാണ് മെഷീന്റെ പ്രവര്‍ത്തനം സ്ഥിരീകരിക്കുന്നത്.
രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുമണിവരെയാണ് വേട്ടെടുപ്പ് നടക്കുന്നത്. അവസാനമണിക്കൂറില്‍ കൊവിഡ് ബാധിതര്‍ക്കും കോറന്റൈനില്‍ കഴിയുന്നവര്‍ക്കും വോട്ട് രേഖപ്പെടുത്താം. സുരക്ഷയൊരുക്കാന്‍ അതിര്‍ത്തികളില്‍ കേന്ദ്ര സേനയും നിലയുറപ്പിച്ചിട്ടുണ്ട്.