ശക്തമായ ഇടിമിന്നലില്‍ പാലക്കാട്ടും തൊടുപുഴയിലും തെങ്ങുകള്‍ക്ക് തീപിടിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 7 ഏപ്രില്‍ 2022 (09:23 IST)
ശക്തമായ ഇടിമിന്നലില്‍ പാലക്കാട്ടും തൊടുപുഴയിലും തെങ്ങുകള്‍ക്ക് തീപിടിച്ചു. ഇടിമിന്നലില്‍ തെങ്ങിന്റെ മുകള്‍ ഭാഗത്ത് തീപിടിക്കുകയായിരുന്നു. തൊടുപുഴയില്‍ കോലാനി പമ്പിനോട് ചേര്‍ന്ന് നിന്ന തെങ്ങിനാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇവിടെ തീയണച്ചത്. ശക്തമായ മഴ പെയ്യുമ്പോഴാണ് സംഭവം. കുറച്ചുദിവസങ്ങളായി ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയാണ് പെയ്യുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :