1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Nadapuram Accident News

കാട്ടുപന്നി കുറുകെചാടി: നാദാപുരത്ത് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Nadapuram
കാട്ടുപന്നി കുറുകെചാടി നാദാപുരത്ത് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. നാദാപുരം ചേറ്റുവെട്ടി സ്വദേശി പൊന്നന്റവിട കുഞ്ഞബ്ദുള്ളയാണ് മരിച്ചത്. 55വയസായിരുന്നു. അപകടത്തില്‍ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പിന്നാലെ മരണപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ ആറുമണിയോടെയാണ് അപകടം ഉണ്ടായത്. തലശേരി-നാദാപുരം പാതയിലാണ് അപകടം ഉണ്ടായത്. സ്ഥലത്ത് കാട്ടുപന്നിശല്യം രൂക്ഷമാണ്. 
അടുത്ത ലേഖനം
കെ.വി.തോമസ് ഇടത്തോട്ടോ? ഇന്നറിയാം