തൃശ്ശൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പിതാവിന്റെ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2022 (18:55 IST)
തൃശ്ശൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പിതാവിന്റെ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. പന്നിയൂര്‍ക്കുളം വടക്കേക്കാട് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രണ്ടുമാസം മുന്‍പാണ് സംഭവം നടന്നത്. കുട്ടിയുടെ പിതാവിനെ കഞ്ചാവ് കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസ് ആവശ്യത്തിനായി പെണ്‍കുട്ടിയുടെ അമ്മ മലപ്പുറത്തേക്ക് പോയപ്പോഴാണ് പിതാവിന്റെ സുഹൃത്തുക്കള്‍ പീഡിപ്പിച്ചത്. കുട്ടി കാര്യം മാതാവിനോട് പറഞ്ഞെങ്കിലും സംഭവം മൂടിവയ്ക്കുകയായിരുന്നു.

ഇതോടെ പ്രതികള്‍ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു. സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിനി അധ്യാപികയോട് ഇക്കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതികളില്‍ ഒരാളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ആക്കിയിട്ടുണ്ട്. രണ്ടുപേര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. ബലാല്‍സംഗ വിവരം പുറത്തു പറയാത്തതിന് പെണ്‍കുട്ടിയുടെ അമ്മയെ പ്രതിചേര്‍ക്കും. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗുരുവായൂര്‍ എഎസ്പി അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :