സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2022 (13:45 IST)
ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഷോക്കേറ്റ് മരിച്ചു. ജാര്‍ഖണ്ഡിലെ കാങ്കയിലാണ് സംഭവം, വിനീത്, സഹോദരി പൂജ കുമാരി, ബന്ധു ആരതി കുമാരി, എന്നിവരാണ് മരിച്ചത്. ഇവര്‍ക്ക് യഥാക്രമം 23, 25, 26 വയസ്സായിരുന്നു. മഴമൂലം ചരിഞ്ഞു നിന്ന ദേശീയ പതാകയെ നേരെ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്റ്റീലിന്റെ വടികൊണ്ട് പതാക ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ വൈദ്യുതി വയറില്‍ തട്ടുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് പൂജാ കുമാരിയും ആരതിയും ഷോക്കേറ്റത്.
സംഭവത്തെക്കുറിച്ച് പോലീസ് ആണ് ഈ വിവരണം നല്‍കിയത്. സംഭവസ്ഥലത്ത് വച്ച് തന്നെയാണ് വിനീത് മരണപ്പെട്ടത്. ആരതിയും പൂജയും ജനറല്‍ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു. അപകട സമയത്ത് ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന പൂച്ചയും ചത്തു.