തിരുവനന്തപുരത്ത് പോലീസിനെ കണ്ട് പേടിച്ച് പോക്‌സോ കേസ് പ്രതി കിണറ്റില്‍ ചാടി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2022 (14:29 IST)
തിരുവനന്തപുരത്ത് പോലീസിനെ കണ്ട് പേടിച്ച് പോക്‌സോ കേസ് പ്രതി കിണറ്റില്‍ ചാടി. നെടുമങ്ങാട് സ്വദേശി ജിബിനാണ് കിണറ്റില്‍ ചാടിയത്. ജാമ്യത്തിലിറങ്ങിയശേഷം ഒളിവിലായിരുന്നു ജിബിന്‍. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കിണറ്റില്‍ ചാടിയത്. കഴിഞ്ഞ വര്‍ഷമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജീബിന്‍ അറസ്റ്റില്‍ ആയത്.

ഒരു വര്‍ഷത്തിനുശേഷം ജാമ്യത്തിലിറങ്ങിയ ജിബിന്‍ വിചാരണയ്ക്ക് കോടതിയില്‍ ഹാജരാക്കിയില്ല. തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. പിടികൂടാന്‍ പോലീസ് എത്തിയപ്പോഴാണ് സംഭവവികാസങ്ങള്‍ അരങ്ങേറിയത്. കഞ്ചാവ് വില്‍പ്പന ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി കൂടിയാണ് ജിബിന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :