തൃശൂര്‍ ചേറ്റുവയില്‍ കടലില്‍ കാണാതായ മത്സ്യതൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2022 (18:52 IST)
തൃശൂര്‍ ചേറ്റുവയില്‍ കടലില്‍ കാണാതായ മത്സ്യതൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ മണിയന്‍, ഗില്‍ബര്‍ട്ട് എന്നിവരാണ് മരിച്ചത്. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചാവക്കാട് അഴിമുഖത്ത് നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ചാവക്കാട് അഴിമുഖത്താണ് ബോട്ട് മറിഞ്ഞ് ആറുപേര്‍ കടലില്‍ വീണത്. മൂന്ന്‌പേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. മണിയന്‍ എന്നയാളെയും കാണാതായിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :