സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2022 (15:42 IST)
കണ്ണൂര്‍ ജില്ലയിലെ കണിച്ചാര്‍ പഞ്ചായത്തിലെ ചെങ്ങോം പ്രദേശത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗവ്യാപനം തടയാന്‍, പ്രഭവ കേന്ദ്രമായ ഫാര്മിലെ ഉള്‍പ്പെടെ
ആകെ 273 പന്നികളെ ഉന്‍മൂലനം ചെയ്ത് മറവ് ചെയ്യാന്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉത്തരവിട്ടു. ചൊവ്വാഴ്ച രാവിലെ ഇതിനുള്ള നടപടികള്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കും.
ആഗസ്റ്റ് ഒന്ന് മുതല്‍ 30 ദിവസത്തേക്ക് പന്നി, പന്നി മാംസം, പന്നി മാംസം കൊണ്ടുള്ള ഉത്പന്നങ്ങള്‍, പന്നി വളം എന്നിവ കേരളത്തിലേക്കോ കേരളത്തില്‍നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കോ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയും സംസ്ഥാനത്തെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചും ഉത്തരവുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍പോലീസും ആര്‍ടിഒയും നിരീക്ഷണം ഏര്‍പ്പെടുത്തും.