ഇനി പാമ്പിനെ കണ്ടാല്‍ കയറി പിടിക്കാനൊന്നും പോകണ്ട; സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ശ്രീനു എസ്| Last Updated: ഞായര്‍, 15 നവം‌ബര്‍ 2020 (16:51 IST)
പാമ്പുപിടുത്തത്തിന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കുമാത്രമേ സംസ്ഥാനത്ത് ഇനി പാമ്പിനെ പിടിക്കാന്‍ അനുവാദമുള്ളു. വനംവകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കാണ് സംസ്ഥാനത്ത് പാമ്പുകളെ പിടികൂടുന്നതിന് അനുവാദമുള്ളൂ. ഇതിനായി വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് സംസ്ഥാന വനംവകുപ്പ്. കൂടാതെ ഇതിനായി വനം വകുപ്പ് പാഠ്യ പദ്ധതിയും തയ്യാറാക്കി പഠന ക്ലാസും തുടങ്ങിയിട്ടുണ്ട്.

ഇടുക്കി വെള്ളാപ്പാറ വനംവകുപ്പ് ഡോര്‍മിറ്ററിയില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച പരിപാടിയില്‍ എഴുപതോളം ആളുകള്‍ പങ്കെടുത്തു. പാമ്പുകളുടെ വര്‍ഗീകരണം, ആവാസ വ്യവസ്ഥ, ആഹാര രീതികള്‍, തിരിച്ചറിയുന്ന വിധം, സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടുന്ന വിധം, കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, തുടങ്ങി വിവിധ വിഷയങ്ങളിലാണ് പരിശീലനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :