അനുബന്ധ വാര്‍ത്തകള്‍
- ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന് ജാമ്യമില്ല, പതിനാല് ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ
- ലഖിംപൂർ സംഭവം: പ്രിയങ്കാ ഗാന്ധി അറസ്റ്റിൽ, വിമാനത്താവളത്തിൽ ഛത്തീസ്ഗണ്ഡ് മുഖ്യമന്ത്രിയെ തടഞ്ഞ് യുപി പോലീസ്
- ആര്യൻ ഖാനും അർബാസ് മർച്ചന്റും മുൺ മുൺ ധമേച്ചയും ഒക്ടോബർ 7 വരെ എൻസിബി കസ്റ്റഡിയിൽ
- "ആ കുട്ടി ഇന്ന് ശ്വാസം വിട്ടോട്ടെ", ആര്യൻ ഖാന് പിന്തുണയുമായി സുനിൽ ഷെട്ടി
- ആര്യൻ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തി, കുരുക്ക് മുറുക്കി എൻസിബി
ഒറ്റയ്ക്കുതാമസിച്ചിരുന്ന വയോധികന്റെ മരണം കൊലപാതകം; രണ്ടുയുവാക്കള്‍ അറസ്റ്റില്‍
ആളൂരില്‍ ഒറ്റയ്ക്കുതാമസിച്ചിരുന്ന വയോധികന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ രണ്ടുയുവാക്കള്‍ അറസ്റ്റിലായി. ആളൂര്‍ സ്വദേശികളായ മുഹമ്മദ് ജാസിക്(21), അഡ്ലിന്(21) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് ചങ്ങലചിറയില് ഒറ്റയ്ക്ക് താമസിച്ചിരുന്ന രാമകൃഷ്ണന് എന്ന 65കാരനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. വീടിനു മുന്നില്‍ യുവാക്കളുമായി തര്‍ക്കമുണ്ടാകുകയും വീടിനുള്ളില്‍ കയറിയ വയോധികനെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു.