തൃക്കാക്കരയിൽ യുഡിഎഫ് തരംഗം, പിടി തോമസിന്റെ ഭൂരിപക്ഷം തകർന്നേക്കും

അഭിറാം മനോഹർ| Last Modified വെള്ളി, 3 ജൂണ്‍ 2022 (09:28 IST)
തൃക്കാക്കരയിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമായ ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് ലീഡ് ചെയ്യുന്നു. ആദ്യ മൂന്ന് റൗണ്ടുകൾ എണ്ണിത്തീരുമ്പോൾ ലീഡ് നില 7000ത്തിലേക്ക് ഉയർത്താൻ ഉമാ തോമസിനായി. കഴിഞ്ഞ തവണ പിടി തോമസ് നേടിയതിനേക്കാൾ ലീഡ് നേടാൻ ഉമാ തോമസിന് കഴിഞ്ഞിട്ടുണ്ട്.

വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ ക്രമാനുഗതമായി ലീഡ് നില ഉമാ തോമസിനായിട്ടുണ്ട്.കോൺഗ്രസ് ശക്തിമേഖലകളിലെ വോട്ടുകൾ ഇനിയും എണ്ണാനുണ്ടെന്ന സാഹചര്യത്തിൽ ഉമാതോമസിന്റെ ലീഡ് പിടി തോമസ് കഴിഞ്ഞ തവണ നേടിയ ഭൂരിപക്ഷത്തേക്കാൾ ഉയരാനാണ് സാധ്യതയേറെയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :