അനുബന്ധ വാര്‍ത്തകള്‍
- ഉമയെ തൊടാന്‍ പറ്റാതെ ജോ ജോസഫ്; യുഡിഎഫിന്റെ ലീഡ് 5,000 കടന്നു
- ഡീസലിൽ വെള്ളം കലർത്തി, കാറുടമയ്ക്ക് പമ്പ് ഉടമ നഷ്ടപരിഹാരമായി നൽകേണ്ടത് 3.76 ലക്ഷം രൂപ
- ആദ്യ റൗണ്ടിൽ വോട്ടെണ്ണൽ അവസാനിക്കുമ്പോൾ 21 ബൂത്തുകളിലും ഉമാ തോമസ് മുന്നിൽ, 597 വോട്ടിന്റെ ലീഡ്
- തൃക്കാക്കരയില്‍ ഇഞ്ചോടിഞ്ച്; ആദ്യ റൗണ്ട് പൂര്‍ത്തിയായി, യുഡിഎഫിന് ലീഡ്
- ബിജെപി വോട്ടുകളിൽ വൻവർദ്ധനവുണ്ടാകും, പ്രതീക്ഷ പ്രകടിപ്പിച്ച് എ എൻ രാധാകൃഷ്ണൻ
തൃക്കാക്കരയില്‍ വിജയം ഉറപ്പിച്ച് യുഡിഎഫ്; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങി
തൃക്കാക്കരയില്‍ വിജയം ഉറപ്പിച്ച് യുഡിഎഫ്. മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് ആറായിരത്തിലേറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണ പി.ടി.തോമസ് നേടിയതിനേക്കാള്‍ മികച്ച ഭൂരിപക്ഷത്തിലേക്കാണ് ഉമ തോമസ് പോകുന്നതെന്നാണ് ആദ്യ ഫലസൂചനകളില്‍ നിന്ന് വ്യക്തമാകുന്നത്. ഒരു ഘട്ടത്തില്‍ പോലും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് സാധിച്ചില്ല. ആദ്യ രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ യുഡിഎഫ് ലീഡ് 5,000 കടന്നു. അപ്പോള്‍ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങി.