സംസ്ഥാനത്ത് ഇന്നുമുതൽ മൂന്ന് ദിവസം ബാങ്ക് അവധി; മദ്യവിൽപ്പനശാലകൾ രണ്ട് ദിവസം പ്രവർത്തിക്കില്ല

ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നതിന് തടസ്സമില്ല.

Bank Holidays, August Bank Holidays, Bank Holidays August, ബാങ്ക് അവധി ദിനങ്ങള്‍, ഓഗസ്റ്റിലെ ബാങ്ക് അവധി ദിനങ്ങള്‍, കേരളത്തിലെ ബാങ്ക് അവധി ദിനങ്ങള്‍
Bank Holidays - August
നിഹാരിക കെ.എസ്| Last Modified ചൊവ്വ, 30 സെപ്‌റ്റംബര്‍ 2025 (07:45 IST)
കൊച്ചി: സംസ്ഥാനത്ത് ഈ ആഴ്ച തുടർച്ചയായി മൂന്ന് ദിവസം ബാങ്ക് അവധി. സെപ്തംബർ 30- ദുർഗാഷ്ടമി, ഒക്ടോബർ ഒന്ന് - മഹാനവമി, ഒക്ടോബർ രണ്ട് - ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധികൾ. ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നതിന് തടസ്സമില്ല.

അടിയന്തര ആവശ്യങ്ങൾക്കായി നേരത്തേ തന്നെ പണമെടുത്ത് സൂക്ഷിക്കുന്നത് നല്ലതാണ്. ദൂരയാത്ര ചെയ്യുന്നവർ എടിഎമ്മിൽ നിന്ന് ആവശ്യത്തിന് പണം കൈയിൽ കരുതുന്നതും നന്നാവും. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചത്.

സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും സംസ്ഥാനത്ത് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചത്.

ബുധനാഴ്ച ഡ്രൈ ഡേയും വ്യാഴാഴ്ച ഗാന്ധിജയന്തിയും ആയതിനാൽ രണ്ടു ദിവസം മദ്യ വിൽപ്പനശാലകളും പ്രവർത്തിക്കില്ല. ബാറുകൾക്കും അവധിയായിരിക്കും. അർധവാർഷിക സ്റ്റോക്കെടുപ്പ് ആയതിനാൽ ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകിട്ട് ഏഴു വരെയാകും ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ പ്രവർത്തന സമയം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :