അനുബന്ധ വാര്‍ത്തകള്‍
- Bakrid Holiday Kerala: ബക്രീദ് ജൂണ്‍ ഏഴിന്; സര്‍ക്കാര്‍ കലണ്ടറിലെ അവധി മാറുമോ?
- History of Bakrid: ബക്രീദിന് മൃഗങ്ങളെ ബലി കഴിക്കുന്നത് എന്തിനാണ്?
- Bakrid Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ വലിയ പെരുന്നാള്‍ ആശംസകള്‍ നേരാം
- Honey Trap: ഭര്‍ത്താവിന്റെ അറിവോടെ ഹണിട്രാപ്പ്, തട്ടിയത് 60 ലക്ഷവും 61 പവനും, യുവാവിന്റെ പരാതിയില്‍ അയല്‍വാസി അറസ്റ്റില്‍
- Nilambur Byelection 2025: പി.വി.അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ തലവേദനയാകും; തോല്‍ക്കാനും സാധ്യതയെന്ന് കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്ക
Bakrid Holiday 2025: തുടര്‍ച്ചയായി രണ്ട് ദിവസം അവധി ലഭിക്കുമോ? ഇന്നറിയാം
പെരുന്നാള്‍ ശനിയാഴ്ചയായതിനാല്‍ അന്നേ ദിവസം പൊതു അവധിയായിരിക്കും
Bakrid Holiday 2025: ബക്രീദ് അവധിയുടെ കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നു. സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം ജൂണ്‍ ആറിനാണ് (വെള്ളി) ബക്രീദ് അവധി. എന്നാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ബലിപെരുന്നാള്‍ ജൂണ്‍ ഏഴിലേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച (മെയ് 29) ദുല്‍ഹജ്ജ് ഒന്ന് കഴിഞ്ഞ് ജൂണ്‍ ഏഴിനാണ് (ശനി) ബലിപെരുന്നാള്‍.
പെരുന്നാള്‍ ശനിയാഴ്ചയായതിനാല്‍ അന്നേ ദിവസം പൊതു അവധിയായിരിക്കും. ജൂണ്‍ ആറിനു സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം അവധി അനുവദിച്ചത് മാറ്റുമോ എന്ന കാര്യം ഇന്നറിയാം. ജൂണ്‍ 6, 7 തുടര്‍ച്ചയായ രണ്ട് അവധി ലഭിക്കാനും സാധ്യതയുണ്ട്.
കേരളത്തില്‍ ബക്രീദ് ഏഴിനായ സാഹചര്യത്തില്‍ വെള്ളിയാഴ്ചയിലെ അവധി നിലനിര്‍ത്തി ശനിയാഴ്ചയും അവധി നല്‍കുക എന്ന നിര്‍ദേശമാണ് ഉയര്‍ന്നിരിക്കുന്നത്. ആറിനുള്ള അവധി ഏഴിലേക്കു മാറ്റണമെന്ന മറ്റൊരു നിര്‍ദേശവും പൊതുഭരണ വകുപ്പിന്റെ ഫയലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നുചേരുന്ന മന്ത്രിസഭായോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. മുഖ്യമന്ത്രി ഡല്‍ഹിയില്‍ ആയതിനാല്‍ ബുധനാഴ്ച ചേരേണ്ടിയിരുന്ന മന്ത്രിസഭായോഗം ഇന്നേക്ക് മാറ്റിയിട്ടുണ്ട്.
പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മായേലിനെ അല്ലാഹുവിന്റെ കല്‍പ്പന മാനിച്ച് ദൈവ പ്രീതിക്കായി ബലി സമര്‍പ്പിക്കാന്‍ സന്നദ്ധനായതിന്റെ ഓര്‍മ പുതുക്കലാണ് ബലിപെരുന്നാള്‍ അഥവാ വലിയ പെരുന്നാള്‍ (ബക്രീദ്). പിന്നീട് മകന് പകരം അല്ലാഹുവിന്റെ തന്നെ കല്‍പ്പന പ്രകാരം മൃഗത്തെ ബലി കഴിക്കുകയാണ് ഇബ്രാഹിം നബി ചെയ്തത്.