അനുബന്ധ വാര്‍ത്തകള്‍
- 'റൊണാള്‍ഡോ വന്നാല്‍ ഞാന്‍ പി.എസ്.ജി. വിടും'; മെസി ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്
- സവർക്കറെ അപമാനിക്കുന്നത് യുവത നോക്കി നിൽക്കില്ല: സ്വര ഭാസ്കറിന് വധഭീഷണി
- തട്ടിപ്പ് കേസ് പ്രതിയുടെ കാമുകിക്ക് ഭീഷണി : പോലീസുകാരൻ സസ്പെൻഷനിൽ
- ബിജെപി നേതാക്കളുടെ പ്രവാചകനിന്ദ; ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുമെന്ന് അല്‍ ഖ്വയ്ദ, രാജ്യത്ത് അതീവ ജാഗ്രത
- ഭീഷണി: സി.പി.എം പ്രാദേശിക നേതാവിനെ സസ്പെൻഡ് ചെയ്തു
വിദ്യാർത്ഥിനിയുടെ അശ്ളീല ഫോട്ടോ പ്രസിദ്ധപ്പെടുത്തുമെന്നു ഭീഷണി : സഹപാഠിക്കെതിരെ കേസ്
കോട്ടയം: പ്ലസ് വൺ വിദ്യാർത്ഥിനിയുടെ അശ്ളീല ഫോട്ടോ പ്രസിദ്ധപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പതിനഞ്ചു ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ സഹപാഠിയായ വിദ്യാർഥിനിക്കും കുടുംബത്തിനും എതിരെ പോലീസ് കേസെടുത്തു. കുറുപ്പന്തറ മാഞ്ഞൂർ പഞ്ചായത്തിലെ അപ്പൻകവലയ്ക്കടുത്ത് താമസിക്കുന്ന പ്ലസ് വൺ വിദ്യാർഥിനിക്കും മാതാപിതാക്കൾക്കും എതിരെയാണ് കടുത്തുരുത്തി പോലീസ് കേസെടുത്തത്.
പരാതിയിൽ പണം തട്ടിയെടുത്തു എന്ന് പറയുന്ന പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ പോലീസ് പരിശോധിക്കുന്നുണ്ട്. ഈ മൊബൈലിൽ നിന്ന് കൂട്ടുകാരിയുടെ മൊബൈലിലേക്ക് തുടർച്ചയായി സന്ദേശം അയച്ചിരുന്നതായും പോലീസ് അറിയിച്ചു. പല തവണയായി പതിനഞ്ചു ലക്ഷത്തോളം രൂപയാണ് ഇവർ തട്ടിയെടുത്ത് എന്നാണു പരാതി. പണം വീട്ടിൽ എത്തിച്ചു നൽകുകയായിരുന്നു എന്നാണു പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.