ബിജെപി നേതാക്കളുടെ പ്രവാചകനിന്ദ; ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുമെന്ന് അല്‍ ഖ്വയ്ദ, രാജ്യത്ത് അതീവ ജാഗ്രത

രേണുക വേണു| Last Modified ബുധന്‍, 8 ജൂണ്‍ 2022 (08:41 IST)

ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുമെന്ന് അല്‍ ഖ്വയ്ദ ഭീഷണി. ബിജെപി നേതാക്കളുടെ പ്രവാചകനിന്ദയില്‍ പ്രതിഷേധിച്ചാണ് അല്‍ ഖ്വയ്ദയുടെ ഭീഷണി മുന്നറിയിപ്പ്. അല്‍ ഖ്വയ്ദ ഇന്‍ സബ്‌കൊണ്ടിനെന്റ് എന്ന പേരില്‍ പുറത്തുവിട്ട കത്തിലൂടെയാണ് ഭീഷണി.

ഡല്‍ഹി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. പ്രവാചകനിന്ദയില്‍ ലോകത്താകമാനുമുള്ള മുസ്ലിങ്ങളുടെ ഹൃദയം പ്രതികാര ദാഹത്താല്‍ തിളയ്ക്കുകയാണെന്ന് ഭീഷണി സന്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്.

പ്രവാചകനിന്ദ നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് അല്‍ ഖ്വയ്ദ സബ് കൊണ്ടിനെന്റ് അയച്ച ഭീഷണി സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. അപലപിച്ചതുകൊണ്ടോ മാപ്പ് പറഞ്ഞതുകൊണ്ടോ വിഷയം അവസാനിക്കില്ലെന്നും തക്കതായ മറുപടി കൊടുക്കുമെന്നും ഭീഷണിയുണ്ട്.

ഭീഷണി മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :