'റൊണാള്‍ഡോ വന്നാല്‍ ഞാന്‍ പി.എസ്.ജി. വിടും'; മെസി ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്

രേണുക വേണു| Last Modified ശനി, 9 ജൂലൈ 2022 (14:41 IST)

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പി.എസ്.ജി.യിലേക്ക് കൊണ്ടുവന്നാല്‍ താന്‍ ക്ലബ് വിടുമെന്ന് ലിയോണല്‍ മെസി ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ട്. നിലവില്‍ മെസി പി.എസ്.ജിക്കൊപ്പമാണ്. റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പവും. മാഞ്ചസ്റ്റര്‍ വിടാന്‍ റൊണാള്‍ഡോ ഉദ്ദേശിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. റൊണാള്‍ഡോയെ വലയിലാക്കാന്‍ പി.എസ്.ജി. മാനേജ്‌മെന്റ് ശ്രമിക്കുന്നതായാണ് വാര്‍ത്തകള്‍. എന്നാല്‍ റൊണാള്‍ഡോ പി.എസ്.ജി.യിലേക്ക് വരികയാണെങ്കില്‍ താന്‍ പി.എസ്.ജി.യില്‍ തുടരില്ലെന്ന് മെസി മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ടെന്നാണ് ചില കായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :