ഭീഷണി: സി.പി.എം പ്രാദേശിക നേതാവിനെ സസ്‌പെൻഡ് ചെയ്തു

എ കെ ജെ അയ്യര്‍| Last Modified ഞായര്‍, 22 മെയ് 2022 (21:42 IST)
കായംകുളം: കെ.എസ്.ഇ.ബി ഓഫീസിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സി.പി.എം പ്രാദേശിക നേതാവിനെ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സി.പി.എം ലോക കമ്മിറ്റി അംഗം ആർ.ഹരികുമാറിനെയാണ് പാർട്ടി ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച രാവിലെ കായംകുളം വെസ്റ്റ് കെ.എസ്.ഇ.ബി ഓഫീസിൽ എത്തിയാണ് ഇയാൾ ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. അയൽവീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതുമായി ബന്ധപ്പെട്ടാണ് ആദ്യം വാക്കുതർക്കം ഉണ്ടായത്. എന്നാൽ ഇതിൽ സമവായം ഉണ്ടാക്കാമെന്ന് കരുതി ജീവനക്കാർ ഇയാളെ തിരികെ വിളിച്ചു.

തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഇയാളും ബിൽ കുടിശിക വരുത്തി എന്നറിഞ്ഞതോടെ കണക്ഷൻ വിച്ഛേദിച്ചത്. തുടർന്നാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുതിയതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുകയും ചെയ്തു. ഇത് പാർട്ടി നേതൃത്വം ഗൗരവത്തിൽ എടുക്കുകയും തുടർന്ന് എരുവ ലോക്കൽ കമ്മിറ്റി യോഗം കൂടി ഇയാൾക്കെതിരെ അച്ചടക്ക നടപടി എടുക്കാൻ ശുപാർശ ചെയ്യുകയുമായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :