പാലക്കാട്|
അഭിറാം മനോഹർ|
Last Modified തിങ്കള്‍, 16 മെയ് 2022 (18:09 IST)
പാലക്കാട്: ഇലക്‌ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുവാൻ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബി സ്ഥാപിച്ചിട്ടുള്ള 93 ഇലക്‌ട്രിക് ചാർജിങ് സ്റ്റേഷനുകൾ ജൂണിൽ പ്രവർത്തനം ആരംഭിക്കും. പെട്രോളും ഡീസലും നിറയ്ക്കുന്നതുപോലെ വഴിയരികിലുള്ള ഇ-ചാർജിങ് കേന്ദ്രങ്ങൾ വഴി വാഹനങ്ങൾ ചാർജ് ചെയ്യാൻ ഇതിലൂടെ കഴിയും.
എല്ലാ നിയോജകമണ്ഡലങ്ങളിലും ദേശീയപാത,സംസ്ഥാനപാത,ടൗണുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുള്ളത്.വടക്കഞ്ചേരി, നെന്മാറ, കൂറ്റനാട്, കുളപ്പുള്ളി എന്നിവിടങ്ങളില്‍ കാറുകള്‍, പഴയ വൈദ്യുതവാഹനങ്ങള്‍, ഇരുചക്ര-മുചക്ര വാഹനങ്ങള്‍ എന്നിവയ്ക്കായി പ്രത്യേക ചാർജിങ് പോയന്റുകളുണ്ടാകും. ജില്ലയിൽ 1500ലധികം ഇലക്ട്രിക് വാഹങ്ങൾ ഉണ്ടെന്നാണ് കണക്ക്.