സിആര്‍ രവിചന്ദ്രന്‍|
Last Updated:
വ്യാഴം, 5 മെയ് 2022 (08:46 IST)
കൂടുതല്‍ വൈദ്യുതി ലഭ്യമായ സാഹചര്യത്തില്‍ ഇനി വൈദ്യുതി നിയനന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി. ഊര്‍ജ പ്രതിസന്ധി കാരണം സംസ്ഥാനം വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. അരുണാചല്‍ പ്രദേശ് പവര്‍ ട്രേഡിംഗ് കോര്‍പ്പറേഷന്‍ ,ഓഫര്‍ ചെയ്തിട്ടുള്ള 550 മെഗാവാട്ട് കരാര്‍ മുന്‍പുള്ളതിലും താഴ്ന്ന നിരക്കില്‍ സ്വീകരിക്കാനും ,വൈദ്യുതി മെയ് മൂന്ന് മുതല്‍ ലഭ്യമാക്കി തുടങ്ങാനും തീരുമാനിച്ചു.
ഇതിനു പുറമേ, പവര്‍ എക്സ്ചേഞ്ച് ഇന്‍ഡ്യ ലിമിറ്റഡ് മുഖേന 100 മെഗാവാട്ട് കൂടി കരാര്‍ ചെയ്യുവാന്‍ ലോഡ് ഡിസ്പാച്ച് സെന്ററിനെ ചുമതലപ്പെടുത്തി. ഇതോടെയാണ് വൈദ്യുതിയുടെ ലഭ്യതയില്‍ ഉണ്ടായ കുറവ് ഏതാണ്ട് പൂര്‍ണ്ണമായും മറികടന്നത്. ഊര്‍ജ ഉപഭോഗം കൂടിയ വൈദ്യുതി ഉപകരണങ്ങള്‍ വൈകീട്ട് 6 മുതല്‍ 11 വരെ പരമാവധി ഒഴിവാക്കാന്‍ കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു.