അംഗീകാരമില്ലാത്തത് മറച്ച്‌വെച്ച് സ്കൂളിന്റെ തട്ടിപ്പ്: പരീക്ഷ ഏഴുതാനാവതെ 29 വിദ്യാർഥികൾ

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 24 ഫെബ്രുവരി 2020 (11:50 IST)
സ്കൂളിന് അംഗീകാരമില്ലാത്തതിനാൽ എഴുതാനാവാതെ 29 വിദ്യാർഥികൾ.കൊച്ചി തോപ്പുംപടി അരൂജ ലിറ്റില്‍ സ്റ്റാഴ്‌സ് സ്‌കൂളിലാണ് സംഭവം. സ്കൂളിന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചെന്നും ഇത്തരം സംഭവങ്ങൾ സാധരണ സ്കൂളുകൾ ചെയ്യാറുണ്ടെന്നും സ്കൂളിന്റെ ഉടമകളിലൊരാൾ പ്രതികരിച്ചു.

അതേസമയം സിബിഎസ്ഇ അംഗീകാരം ഇല്ലാത്തത് അധികൃതർ മറച്ചുവെച്ചു എന്ന് ആരോപിച്ച് രക്ഷിതാക്കളും കുട്ടികളും രാവിലെ മുതൽ തന്നെ സ്കൂളിന് മുന്നിൽ പ്രതിഷേധിക്കുകയാണ്.കുട്ടികൾക്ക് പരീക്ഷയെഴുതാൻ സംവിധാനമൊരുക്കി കുട്ടികളുടെ ഭാവിയെ സംരക്ഷിക്കനമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. പക്ഷേ അടുത്തവർഷം കുട്ടികൾക്ക് പരീക്ഷ എഴുതാനുള്ള അവസരമൊരുക്കാം എന്ന മറുപടിയാണ് സ്കൂൾ അധികൃതർ നൽകുന്നത്. കുട്ടികളുടെ ഒരു വർഷം നഷ്ടപ്പെടും എന്നതിനാൽ ബദൽ മാർഗം കണ്ടെത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

സിബിഎസ്ഇ അംഗീകാരം ഇല്ലാത്ത സ്കൂളുകളിലെ വിദ്യാർഥികളെ സാധാരണ അംഗീകാരമുള്ള വേറെ സ്കൂളുകളിലെ വിദ്യാർഥികൾക്കൊപ്പം രജിസ്ട്രേഷൻ അപേക്ഷിച്ച് പരീക്ഷ എഴുതിക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ സ്കൂളിന്റെ കൺസെന്റ് വാങ്ങി അപേക്ഷ നൽകിയെങ്കിലും വിദ്യാർഥികളെ പരീക്ഷക്കിരുത്താൻ ൻ സിബിഎസ്ഇ അനുമതി ലഭിച്ചില്ല. തുടർന്ന് കോടതിയെ സമീപിപ്പിച്ചെങ്കിലും വാദം കേൾക്കുന്നത് 26ലേക്ക് നീട്ടിയതോടെയാണ് കുട്ടികൾക്ക് പരീക്ഷയെഴുതാൻ പറ്റാത്ത സാഹചര്യമുണ്ടായത്. ൻപതാം ക്ലാസ് മുതൽ കുട്ടികളെ റജിസ്റ്റർ ചെയ്തു വേണം സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയ്ക്ക് ഇരുത്താൻ എന്നിരിക്കെയാണ് കുട്ടികളെ അവസാന നിമിഷം പരീക്ഷ എഴുതിപ്പിക്കാൻ ശ്രമമുണ്ടായത്.

കുട്ടികൾക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന വിവരം കഴിഞ്ഞ സെപ്തംബറില്‍തന്നെ അറിയുമായിരുന്ന മാനേജ്‌മെന്റ് രക്ഷിതാക്കളെ ഈ വിവരങ്ങൾ അറിയിക്കാതെ തന്നെ മുന്നോട്ടുപോവുകയായിരുന്നു. പരീക്ഷ അടുത്തിട്ടും ഹാള്‍ ടിക്കറ്റ് വിതരണം ചെയ്യാത്തതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് സ്‌കൂളിന് അംഗീകാരമില്ലെന്ന വിവരം രക്ഷിതാക്കള്‍ തിരിച്ചറിയുന്നത്. പരീക്ഷയ്ക്കായി ഒരുങ്ങിയ വിദ്യാർഥികൾ വാർത്തയറിഞ്ഞതോടെ കടുത്ത മാനസിക സമ്മർദത്തിലാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :