ന്യൂനമര്‍ദ പാത്തി അടുത്ത 12 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമാകും; സംസ്ഥാനത്ത് അഞ്ചുദിവസം മഴയ്ക്ക് സാധ്യത

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 19 ജൂലൈ 2024 (12:25 IST)
വടക്കന്‍
കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത്
തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്

മുകളിലായി ഒഡിഷ -ആന്ധ്രാപ്രദേശ്
തീരത്തിനു
സമീപം ശക്തി കൂടിയ
ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. അടുത്ത
12 മണിക്കൂറിനുള്ളില്‍ ഇത് ശക്തി ശക്തി പ്രാപിച്ച് വടക്ക് പടിഞ്ഞാറ്
ദിശയില്‍
സഞ്ചരിച്ച് തീവ്ര ന്യൂനമര്‍ദമായി മാറാനും
തുടര്‍ന്നുള്ള 24 മണിക്കൂറിനുളില്‍
ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാനും സാധ്യതയെന്ന്
കേന്ദ്ര കാലാവസ്ഥ വകുപ്പ്
അറിയിക്കുന്നു. അതോടൊപ്പം
കേരള തീരത്ത്
പടിഞ്ഞാറന്‍/ വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു.

ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി
ഇടി/മിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴക്ക് സാധ്യത
ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇന്ന് (ജൂലൈ 19) അതിശക്തമായ മഴക്കും
ജൂലൈ19 മുതല്‍ 21 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :