അനുബന്ധ വാര്‍ത്തകള്‍
- ഭക്ഷ്യസുരക്ഷാ പരിശോധന : പാലക്കാട്ട് 37 സ്ഥാപനങ്ങൾക്ക് പിഴ
- നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി
- പോക്സോ കേസ് പ്രതിയായ യുവാവിന് ആറര വർഷം കഠിന തടവ്
- പുതുക്കിയ മഴ മുന്നറിയിപ്പ്: നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, യെല്ലോ അലര്‍ട്ട് അഞ്ചുജില്ലകളില്‍
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഫിസിയോതെറാപ്പിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തു
ഇയാള്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ ഫിസിയോതെറാപ്പിസ്റ്റ് ബി.മഹേന്ദ്രന്‍ നായരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
ഇയാള്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഫിസിയോതെറാപ്പി ചികിത്സയ്ക്കിടെ പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ വെള്ളയില്‍ പൊലീസ് ആരോഗ്യപ്രവര്‍ത്തകന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്. പ്രതി ഈയിടെ മറ്റൊരു ജില്ലയില്‍ നിന്ന് സ്ഥലം മാറി എത്തിയ ആളാണെന്ന് പൊലീസ് പറഞ്ഞു.