1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thiruvananthapuram local News

കിണറ്റിൽ വീണ ബൈക്ക് എടുക്കാനിറങ്ങിയ രണ്ടു പേർ ശ്വാസം മുട്ടി മരിച്ചു

Accidental-Death
കന്യാകുമാരി: കിണറ്റിൽ വീണ ബൈക്ക് എടുക്കാൻ ഇറങ്ങിയ രണ്ടു തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. നാഗർകോവിൽ ലക്ഷ്മിപുരം സ്വദേശി ശ്രീലിങ്കം (55), ബന്ധു സെൽവൻ (35) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി വൈകിയായിരുന്നു അപകടം ഉണ്ടായത്. ശ്രീലിങ്കത്തിന്റെ മകന്റെ ബൈക്ക് സമീപത്തെ ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽ വീണത് എടുക്കാൻ ഇറങ്ങവേയാണ് അപകടം ഉണ്ടായത്. ശ്രീലിങ്കം സാഹത്തിനു ബന്ധുകൂടിയായ സെൽവനെയും വിളിച്ചു. ഇരുവരും ചേർന്ന് കയർ കെട്ടിയായിരുന്നു കിണറ്റിൽ ഇറങ്ങിയത്.

അടിത്തട്ടിൽ എത്തിയതോടെ ഇരുവരും ശ്വാസം മുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. വിവരം അറിഞ്ഞു പോലീസും ഫയർ ഫോഴ്‌സും എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. കിണറ്റിൽ വീണ ബൈക്കിലെ പെട്രോൾ കലർന്ന രാസവസ്തു ശ്വസിച്ചതാവാം മരണകാരണം എന്നാണു സൂചന.   
അടുത്ത ലേഖനം
Byjus: ബൈജൂസ് ഓഫീസുകൾ അടച്ചുപൂട്ടുന്നു, ജീവനക്ക്കാർക്ക് ശമ്പള കുടിശികയിൽ പാതി നൽകി