മീൻ വളർത്തുന്ന ഫൈബർ ടാങ്കിൽ വീണു രണ്ടു വയസുകാരൻ മരിച്ചു

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 13 ഡിസം‌ബര്‍ 2023 (18:47 IST)
മലപ്പുറം: അലങ്കാര മൽസ്യം വളർത്താൻ ഉപയോഗിച്ച ഫൈബർ ടാങ്കിൽ വീണു രണ്ടു വയസുകാരൻ മുങ്ങിമരിച്ചു. കണ്ണാന്തളി പനങ്ങാട്ടൂർ ചെറിയോരി വീട്ടിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫഹ്മിൻ ആണ് മരിച്ചത്.

കുട്ടിയെ ഏറെ നേരമായി കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ ഫൈബർ ടാങ്കിൽ വീണ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. ഉടൻ തന്നെ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുപ്പൂരിൽ ബേക്കറി ജോലിക്കാരനാണ് പിതാവ് ഫൈസൽ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :