1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. thiruvananthapuram

ഡിഎൽഎഫ് ഫ്‌ളാറ്റ്: നടപടിയില്‍ സ്പീക്കര്‍ക്ക് കടുത്ത അതൃപ്തി

ഡിഎഫ്എല്‍ ഫ്‌ളാറ്റ്
ഡിഎൽഎഫ് ഫ്‌ളാറ്റ്  വിഷയത്തില്‍ സ്പീക്കര്‍ ജി കാര്‍ത്തികയന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഫ്‌ളാറ്റ് നിര്‍മ്മിച്ചതില്‍ ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്തു വരുന്നതിന് മുമ്പ് തന്നെ ചോര്‍ന്നതിലാണ് സ്പീക്കര്‍ക്ക് അതൃപ്തി.

വനം-പരിസ്ഥിതി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചത്. ഈ വിഷയം ഗൌരവം നിറഞ്ഞതാണെന്നും അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

About Writer
jibin