തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 1 ജൂലൈ 2014 (15:30 IST)
സംസ്ഥാനത്ത് കുടിയന്മാരുടെയും മദ്യ ഉപഭോഗത്തിന്റെ പേരിലും എക്സൈസ് മന്ത്രി കെബാബുവും കെപിസിസി പ്രസിഡന്റ്
വിഎം സുധീരനും തമ്മിലുള്ള വാക് പോരിന് പുതിയ കളമൊരുങ്ങുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ബിവറേജ് കോർപ്പറേഷനിൽ നിന്നുള്ള മദ്യ ഉപഭോഗത്തിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ കുറവ് വന്നതായി കോർപ്പറേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നക്ത്.
2013 ഏപ്രില്‍ മാസത്തില്‍ 2,03,8072 കെയ്‌സ് മദ്യം ബിവറേജസ് കോർപ്പറേഷൻ വഴി വിറ്റപ്പോൾ ഈ വര്‍ഷം അത് 1,96,5024 കെയ്സായി കുറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മേയ് മാസത്തിൽ 78,670 കെയ്‌സിന്റെ കുറവാണ് ഉണ്ടായത്. ബാറുകള്‍ അടച്ചിട്ട മാർച്ച് മാസത്തേക്കാള്‍ 1,07,226 കെയ്‌സ് കുറവ് മദ്യമാണ് ഏപ്രിലില്‍ വിൽപന നടന്നതെന്നതും കണക്കുകൾ സൂചിപ്പിക്കുന്നു.
തുറന്ന് പ്രവത്തിക്കുന്ന 333 ബാർ ഹോട്ടലുകള്‍ വാങ്ങുന്ന മദ്യത്തില്‍ 84 ശതമാനം വർദ്ധനയുണ്ടായതായും ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ 25 ശതമാനം അധിക വിൽപനയും നടന്നു എന്നുമായിരുന്നു മന്ത്രി കെബാബു അവകാശപ്പെട്ടത്.
എന്നാല്‍ മദ്യ ഉപഭോഗത്തിൽ യാതൊരു കുറവും വന്നിട്ടില്ലെന്നും. ബിവറേജ് കോർപ്പറേഷനിൽ നിന്നുള്ള വരുമാനം കൂടിയെന്നും. സംസ്ഥാനത്തെ നിലവാരമില്ലാത്ത 418 ബാറുകൾ പൂട്ടിയ ശേഷവും മദ്യഉപഭോഗം കൂടിയെന്നുമാണ് എക്സൈസ് മന്ത്രി കെബാബു പറഞ്ഞപ്പോള്‍. ബാറുകൾ പൂട്ടിയ ശേഷം മദ്യഉപഭോഗം കുറഞ്ഞെന്നും അതുവഴി ക്രിമിനല്‍ കേസുകളും അപകടങ്ങളും കുറഞ്ഞെന്നും സുധീരന്‍ പറഞ്ഞിരുന്നു.