മൂന്നു മാസത്തിനുള്ളില്‍ 225 കോടി രൂപയുടെ മദ്യം അധികം വിറ്റു: കെ ബാബു

തിരുവനന്തപുരം| jithu| Last Modified തിങ്കള്‍, 30 ജൂണ്‍ 2014 (15:15 IST)

മൂന്നു മാസത്തിനുള്ളില്‍ 225 കോടി രൂപയുടെ മദ്യം അധികം വിറ്റെന്നും ഇതിലൂടെ സര്‍ക്കാരിന് 160 കോടി രൂപ നികുതിയായി ലഭിച്ചെന്നും എക്സൈസ് മന്ത്രി കെ ബാബു നിയമസഭയില്‍ പറഞ്ഞു. തുറന്നു പ്രവര്‍ത്തിക്കുന്ന 333 ബാ‍ര്‍ ഹോട്ടലുകളില്‍ മദ്യവില്‍പ്പന 84 ശതമാനം വര്‍ധിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ബിവറേജ് ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള മദ്യവില്‍പ്പനവ് 25ശതമാനമാണ് അതിനാല്‍ ബിവറേജസ് കോര്‍പ്പറേഷന്‍
തൊഴിലാളികളുടെ അധ്വാനഭാരം കൂടിയെന്നും അതിനാല്‍ കൂടുതല്‍ തൊഴിലാളികളെ നിയമിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ടെന്നും ബാബു പറഞ്ഞു.

ബാറുകള്‍ അടച്ചതോടെ മദ്യ ഉപഭോഗം കുറഞ്ഞെന്ന
കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ വാദത്തിനാണ് കണക്കുകള്‍ നിരത്തി ബാബു മറുപടി നല്‍കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :