തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 30 ജൂണ്‍ 2014 (16:52 IST)
സിനിമാ താരം മമ്മൂട്ടി സംസ്ഥാനത്തെ വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യംവെച്ച് സര്‍ക്കാര്‍ ആവിഷ്കരിച്ച ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിതനായി.
പ്രതിഫലം പറ്റാതെയാണ് മമ്മൂട്ടി ബ്രാന്‍ഡ് അംബാസഡറാവുന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല വെളിപ്പെടുത്തി. പദ്ധതിയുടെ ഭാഗമായി ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ബൃഹത്തായ പദ്ധതിയാണിത്. ഓരോ മാസവും സ്കൂളുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.