ഓപ്പറേഷന്‍ കുബേര: അമിത പലിശക്കാരനെ നാടുകടത്തുന്നു

ഓപ്പറേഷന്‍ കുബേര,തിരുവനന്തപുരം,ബ്ലേഡ് മാഫിയ
തിരുവനന്തപുരം| VISHNU.NL| Last Modified തിങ്കള്‍, 30 ജൂണ്‍ 2014 (16:52 IST)
അമിത പലിശ ഈടാക്കുന്നവരെ പിടികൂടുന്നതിനായി ഓപ്പറേഷന്‍ കുബേര പദ്ധതി പ്രകാരം പിടികൂടിയ ആളെ നാടുകടത്താന്‍ ഒരുങ്ങുകയാണ്‌ തിരുവനന്തപുരം സിറ്റി പൊലീസ്.

ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ മുട്ടത്തറ ശ്രീവരാഹം നഗറില്‍ താമസിക്കുന്ന അണ്ണാമലൈ റെഡ്യാര്‍ മകന്‍ മുത്തുകൃഷ്ണനെയാണ്‌ ഗുണ്ടാ നിയമം പതിനഞ്ചാം വകുപ്പ് പ്രകാരം ഒരു വര്‍ഷത്തേക്ക് നാടുകടത്താന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് വെങ്കിടേശ് ഉത്തരവിറക്കിയിരിക്കുന്നത്.

കൊള്ളപ്പലിശ ഈടാക്കി വന്നിരുന്ന കണ്ണേറ്റുമുക്ക് സ്വദേശിനിയായ സച്ചു എന്ന സ്ത്രീയെ കഴിഞ്ഞ മാസം ഇത്തരത്തില്‍ സിറ്റി പൊലീസ് നാടുകടത്തിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. മുത്തുക്കൃഷ്ണനെതിരെ 2010-14 കാലയളവില്‍ അഞ്ച് ക്രിമിനല്‍ കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊള്ളപ്പലിശയ്ക്ക് പണം കൊടുത്തതിനും അമിത പലിശ ഈടാക്കിയതിനും മറ്റുമാണ്‌ ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

ചതിച്ചും പറ്റിച്ചും അനധികൃതമായി കൈക്കലാക്കിയ തുക ഇയാളുടെ വസ്ത്രവ്യാപാര ശാലയില്‍ മുടക്കുകയായിരുന്നു എന്നാണ്‌ സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :