തിരുവനന്തപുരം|
VISHNU.NL|
Last Modified തിങ്കള്‍, 30 ജൂണ്‍ 2014 (15:00 IST)
ആവശ്യ മരുന്നുകളുള്‍പ്പെടെയുള്ള ജനറിക് മരുന്നുകള്‍ക്ക് സംസ്ഥാനം രുക്ഷമായ പ്രതിസന്ധി നേരിടുന്നതിനിടെ കാലാവധികഴിയാത്ത ലക്ഷങ്ങള്‍ വിലമതിക്കുന്ന മരുന്നുകള്‍ ആരോഗ്യവകുപ്പ് കത്തിച്ചു കളഞ്ഞതായി റിപ്പോര്‍ട്ട്.
മരുന്നുകള്‍ നശിപ്പിക്കുന്നാതില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇവ തീയിട്ട് നശിപ്പിച്ചതെന്ന ആരോപണമുണ്ട്.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ സീലുള്ളതും 2016 ജനുവരി വരെ കാലാവധിയുള്ള മരുന്നുകളും കത്തിച്ചവയില്‍പ്പെടും. കത്തിച്ചവയില്‍ പലതും ചൂടാകുമ്പോള്‍ അന്തരീക്ഷത്തില്‍ വിഷവാതകങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ഇങ്ങനെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന മരുന്നുകളാണ് നശിപ്പിച്ചവയില്‍ പെടുന്നത്.
ഏതൊക്കെ മരുന്നുകള്‍ കത്തിച്ചെന്നും എത്രലക്ഷം വിലവരുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ മൂന്നു ദിവസം കൊണ്ടാണ് മരുന്നുകള്‍ കത്തി തീര്‍ന്നതെന്ന് പറയപ്പെടുന്നു. തിരുവനന്തപുരത്ത് ആരോഗ്യവകുപ്പ് ആസ്ഥാനത്തിനു സമീപത്തുള്ള സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പ് കേന്ദ്രത്തില്‍ അതീവ രഹസ്യമായാണ് കത്തിക്കല്‍ നടന്നത്.