ടീച്ചറിന്റെ ഇഷ്ടം നടക്കില്ലെന്ന് മന്ത്രി; ഊർമ്മിളാ ദേവി അവധിയില്‍

കെകെ ഊർമ്മിളാ ദേവി , തിരുവനന്തപുരം , അബ്ദുറബ്ബ്
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 30 ജൂണ്‍ 2014 (13:02 IST)

കോട്ടൺഹിൽ സ്കൂളിലെ പ്രധാനാദ്ധ്യാപിക കെകെ ഊർമ്മിളാ ദേവിയെ മോഡൽ സ്കൂളിലേക്ക് സ്ഥലംമാറ്റിയ നടപടിയില്‍ തെറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് വ്യക്തമാക്കി.

അദ്ധ്യാപികയെ സ്ഥലം മാറ്റുന്നതിന് അവരോട് സമയം ചോദിക്കേണ്ട കാര്യമില്ലന്നും. നടപടിക്കുള്ള കാരണം എന്താണെന്ന് അദ്ധ്യാപികയെ ആറ്റിങ്ങലിലെ സ്കൂളിലേക്ക് മാറ്റുന്പോൾ തന്നെ വിശദമാക്കിയിരുന്നെന്നും മന്ത്രി പറഞ്ഞു.

ശാരീരിക സ്ഥിതി കൂടി പരിഗണിച്ചാണ് അദ്ധ്യാപികയെ നഗരത്തിലെ തന്നെ സ്കൂളിലേക്ക് മാറ്റി നിയമിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ അദ്ധ്യാപികയ്ക്ക് സമയം നല്‍കിയിരുന്നുവെന്നും അബ്ദുറബ്ബ് വ്യക്തമാക്കി. എന്നാൽ അദ്ധ്യാപികയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ സർക്കാരിനാവില്ലെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ മോഡൽ സ്കൂളിലേക്ക് സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് പ്രധാനാദ്ധ്യാപിക ഊർമ്മിളാ ദേവി അവധിയില്‍ പ്രവേശിച്ചു. തനിക്ക് യാതൊരു നീതിയും ലഭിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :