1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Burned dead body found at thiruvananathapuram

തിരുവനന്തപുരത്ത് കാറിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം

തിരുവനന്തപുരം
തിരുവനന്തപുരത്ത് കാറിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കൊപ്പം മോനിഷ് ഭവനില്‍ മോഹനെ (35) ആണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.  
 
വെമ്പായം കൊപ്പത്ത് പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍കുളത്തിടുത്താണ് സംഭവം. പൊളിഞ്ഞുകിടക്കുന്ന അണ്ണല്‍മഠത്തിടുത്തായി ഇന്ന് രാവിലെയാണ് നാട്ടുകാര്‍ കാര്‍ കത്തിയ നിലയില്‍ കണ്ടത്. 
 
കത്തിയമര്‍ന്ന കാറിന്റെ മുന്‍സീറ്റിലാണ് മൃതദേഹം. അസ്ഥികള്‍ മാത്രമാണ് ശേഷിച്ചിട്ടുള്ളത്. പുലര്‍ച്ചെ രണ്ടോടെ ആശുപത്രിയിലേക്കെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നും കാറുമായി ഇറങ്ങിയത്. വീട്ടില്‍ നിന്നും 300 മീറ്റര്‍ മാറിയ വിജനമായ സ്ഥലത്താണ് കാര്‍ കത്തിക്കിടന്നത്. 
ഗള്‍ഫിലായിരുന്ന മോഹന്‍ അടുത്തിടെയാണ് നാട്ടില്‍ വന്നത്. കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തേണ്ടിവരുമെന്ന് പൊലീസ് അറിയിച്ചു.