തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 13 ജൂണ്‍ 2014 (11:27 IST)
'കാപ്പ' നിയമത്തിൽ ഭേദഗതി വരുത്തുന്ന കാര്യം സർക്കാർ ആലോചിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി
രമേശ് ചെന്നിത്തല വ്യക്തമാക്കി. കാപ്പ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും ഇതു സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി പറഞ്ഞു.
യുവാക്കളെ കള്ളക്കേസിൽ
കുടുക്കുന്നു എന്നാരോപിച്ച് ഇപി ജയരാജനാണ്
അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെ കാപ്പ നിയമം ഉപയോഗിക്കില്ലെന്ന് അടിയന്തര പ്രമേയത്തിന്
മറുപടി പറഞ്ഞ മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.